Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Temperature

സം​സ്ഥാ​ന​ത്ത് കൊ​ടും ചൂ​ട് തു​ട​രു​ന്നു; 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ശ​രാ​ശ​രി പ​ക​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നു. സം​സ്ഥാ​ന​ത്ത് കൊ​ടും ചൂ​ട് തു​ട​രു​ന്ന​തി​നാ​ൽ 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. പാ​ല​ക്കാ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​മെ​ന്നാ​ണ് അ​റി​യി​പ്പ്. ര​ണ്ട് ദി​വ​സം കൂ​ടി കൊ​ടും​ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. പ​ല​യി​ട​ത്തും ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള​ള​ത്.

ക​ത്തു​ന്ന ചൂ​ടി​ന് അ​ൽ​പ്പം കു​റ​വ് ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും മാ​ത്ര​മാ​ണ്. വെ​ന്തു​രു​കു​ന്ന ചൂ​ടി​ൽ​നി​ന്ന് മ​ല​യാ​ളി​ക​ൾ ആ​ശ്വാ​സം തേ​ടി​യെ​ത്തു​ന്ന​ത് മൂ​ന്നാ​റി​ലേ​ക്കാ​ണ്. ഇ​ട​വി​ട്ട് കി​ട്ടു​ന്ന വേ​ന​ൽ​മ​ഴ​യും 25 ഡി​ഗ്രി​യോ​ട​ടു​പ്പി​ച്ച അ​ന്ത​രീ​ക്ഷ താ​പ​നി​ല​യു​മാ​ണ് കു​ളി​ർ​മ. എ​ന്നാ​ൽ മൂ​ന്നാ​റി​ലും ചൂ​ട് ഉ​യ​രു​ക​യാ​ണെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ക​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ര​മാ​വ​ധി 30‍ ഡി​ഗ്രി​യാ​ണ്. എ​ങ്കി​ലും പൊ​ള്ളു​ന്ന ചൂ​ടി​ല്ലെ​ന്ന ആ​ശ്വാ​സ​മാ​ണു​ള്ള​ത്.

Latest News

Corehub Up